വിബിഷ് സാമ്പാർ റെഡി

വിബിഷ് സാമ്പാർ

1. സ്റ്റെപ്

തുവര പരിപ്പ് -50 ഗ്രാം

ഉപ്പ് -1ടേബിൾ സ്പൂൺ

മഞ്ഞ പോടി -1ടേബിൾ  സ്പൂൺ

2. സ്റ്റെപ്

ഉരുളകിഴങ്ങ് -2എണ്ണം (മീഡിയം സൈസിൽ ഉള്ളത്)

ഉള്ളി -10 എണ്ണം (മീഡിയം സൈസിൽ ഉള്ളത് )

മുരിങ്ങക്കോൽ – 2കഷ്ണം

വഴുതിന -1 എണ്ണം

ക്യാരറ്റ് – 2എണ്ണം

ചേന  -ഒരു ചെറിയ പീസ്

മത്തങ്ങ – ഒരു ചെറിയ പീസ്

പടവലങ്ങ ഒരു ചെറിയ പീസ് വെണ്ടയ്ക്ക- 2എണ്ണം പീസ് ആക്കിയത്

വെളുത്തുള്ളി – അഞ്ചു അല്ലി

പുളി പിഴിഞ്ഞത്  – 10 ഗ്രാം വെള്ളത്തിൽ ഇട്ട് വച്ചു ഒഴിക്കുക

സാമ്പാർ poടി – 50 ഗ്രാം പാക്കറ്റ് (ഈസ്റ്റൻ )

മഞ്ഞൾപൊടി -1ടേബിൾ സ്പൂൺ

മുളക് പോടി – 1 ടേബിൾ സ്പൂൺ

ഉപ്പു – പാകത്തിന്…

3.സ്റ്റെപ്

പാകം ചെയുന്ന രീതി

ചെറിയ കുക്കറിൽ തുവര പരിപ്പ് ഇട്ട്  അതിൽ മഞ്ഞൾപൊടി ഉപ്പും ചേർത്ത്  വേവിക്കുക കുക്കറിൽ ആണെകിൽ 2 വിസിൽ മതി

പിന്നെ ചെയ്യേണ്ടത് ഉരളക്കിഴങ്ങു, വഴുതന ചേന മത്തങ്ങാ പടവലങ്ങ വെണ്ടയ്ക്ക മുരിങ്ങ ക്കോൽ, ക്യാരറ്റു ഇത്രയും സംഭവങ്ങൾ അരിഞ്ഞു ഒരു അഞ്ചു ലിറ്റർ കുക്കറിൽ ഇടുക അതിന്റെ കൂടെ ഉള്ളിയും വെളുത്തുള്ളിയും മുളകുപൊടി മഞ്ഞപോടി ഗരം മസാല പുളി പിഴിഞ്ഞത്  പിന്നെ പാകത്തിന് ഉപ്പും ചേർത്ത്  കുക്കറിൽ 3 വിസിൽ വരുന്നത് വരെ വേവിക്കുക…

4. സ്റ്റെപ്

തക്കാളി 2 എണ്ണം

കടുക് കുറച്ചു

വേപ്പില

ചെറുനാരങ്ങ  ഹാഫ് 

ഒരു മീഡിയം ചീന ചട്ടി വച്ചു  വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക  കൂടെ 2തക്കാളി ഇട്ട് വഴറ്റുക കൂടെ നാരങ്ങയും പിഴിഞ്ഞ് ചേർത്ത്  തക്കാളി നന്നായി ഉടച്ചു മൂപിക്കുക  അവസാനം വേപ്പിലയും ഇട്ട്  വാങ്ങി വച്ചു  കുക്കറിൽ റെഡി ആക്കി വച്ചിരിക്കുന്ന സാമ്പാറിൽ ചേർത്ത് ഇളക്കുക അങ്ങിനെ നമ്മുടെ

വിബിഷ് സാമ്പാർ റെഡി ആയിരിക്കുകയാണ് 

Leave a comment

Design a site like this with WordPress.com
Get started